കിയയുടെ 2026 മോഡല്‍ സിറോസ് വിപണിയില്‍. ഇതിന്റെ പ്രാരംഭ വില 8.40 ലക്ഷം രൂപയാണ്. എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിലയാണ് 8.40 ലക്ഷം രൂപയില്‍ ആരംഭിക്കുന്നത്. പരിഷ്‌കരിച്ച മുന്‍-പിന്‍ ബമ്പറുകള്‍, ബോഡി കളര്‍ എയറോ ഇന്‍സെര്‍ട്ടുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്കും മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും ഗ്ലോസി ബ്ലാക്ക് ഫിനിഷ് എന്നിവയാണ് ഡിസൈന്‍ രംഗത്തെ മാറ്റങ്ങള്‍. എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, പിന്‍ഭാഗത്ത് എല്‍ഇഡി സ്റ്റോപ്പ് ലാമ്പ്, വശങ്ങളില്‍ ബോഡി കളര്‍ ഗാര്‍ണിഷ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്ന മറ്റു ഫീച്ചറുകള്‍. നിയോണ്‍ ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ഐവറി സില്‍വര്‍ മാറ്റ്, ഐവറി സില്‍വര്‍ ഗ്ലോസ്, മാഗ്മ റെഡ് എന്നി പുതിയ നിറങ്ങളിലും വാഹനം ലഭ്യമാകും. കിയ പുതുതായി നാല് വേരിയന്റുകളാണ് അവതരിപ്പിച്ചത്. കൂടാതെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ ഇപ്പോള്‍ കുറഞ്ഞ വിലയിലുള്ള വേരിയന്റുകളിലും ലഭ്യമാണ്.
