കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്‌സിറ്റി സിലബസ്സില്‍ ഉള്‍പ്പെടുത്തിയ ‘ഗ്രേറ്റ’ ഈ സമാഹാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ പശ്ചാത്തലം ഈ സമാഹാരത്തിലെ കഥകളെ കൂടുതല്‍ കാലിക പ്രസക്തമാക്കുന്നു. മലയാളത്തില്‍ ആദ്യമായി ഗ്രേറ്റ ട്യൂണ്‍ബഗിനെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നത് കെ പി രാമനുണ്ണിയാണ്. ആ അര്‍ത്ഥത്തില്‍ ഈ സമാഹാരം കൂടുതല്‍ ശ്രദ്ധേയമാകുന്നു. ‘ഗ്രേറ്റ’. കെ പി രാമനുണ്ണി. ഡിസി ബുക്‌സ്. വില 180 രൂപ.
