കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ കേരള എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് സാങ്കേതിക തകരാറിനെ തുടർന്ന് പിടിച്ചിട്ടത്. ട്രെയിനിന്റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയില്‍വെയുടെ വിശദീകരണം. എറണാകുളത്ത് നിന്നും മറ്റൊരു ബോഗി എത്തിച്ച് ബോഗി മാറ്റി ഘടിപ്പിച്ചാലെ യാത്ര തുടരാനാകുവെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.
കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ കേരള എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു
