തദ്ദേശവകുപ്പ് മന്ത്രിയും, ജലസേചന മന്ത്രിയും, മേയറും ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്ത് ചെയ്തുവെന്നതിന് ഉത്തരം നൽകണമെന്ന് വി. മുരളീധരൻ. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നഗരസഭാ കാര്യാലയത്തിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട് വൃത്തിയാക്കാൻ ബജറ്റിൽ നീക്കി വച്ച 12 കോടി എവിടെ പോയി എന്നതിൽ വിശദീകരണം വേണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവെയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളുമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.മേയർക്ക് കമ്പം കാറോട്ടത്തിലാണെന്ന് മുരളീധരന് പരിഹസിച്ചു.
തദ്ദേശവകുപ്പ് മന്ത്രിയും, ജലസേചന മന്ത്രിയും, മേയറും ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്ത് ചെയ്തുവെന്നതിന് ഉത്തരം നൽകണമെന്ന് വി. മുരളീധരൻ
