ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചരിത്രത്തിൽ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജഗദീപ് ദന്‍കറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു.ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്. രാജിയുടെ കാരണം തേടി പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു.
ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രതികരിച്ച് കെസി വേണുഗോപാൽ
