ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണെന്നും കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യവെ സുരേന്ദ്രൻ പറഞ്ഞു. ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും, സഹിഷ്ണുതയില്ലാതെയാണ് സർക്കാർ ആശാവർക്കർമാരോട് പെരുമാറുന്നത് അത് വകവെച്ചു തരാൻ ബിജെപി ഒരുക്കമല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രൻ
