കോണ്‍ഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണെന്നും തന്നെ വിമര്‍ശിക്കുന്നതിലൂടെ ഇപി ജയരാജൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതോടൊപ്പം ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ശശിതരൂരിൻെറ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിർദ്ദേശവും ഹൈക്കമാണ്ട് നൽകിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് രമേശ് ചെന്നിത്തല
