രാഹുല്‍ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രനോട് മല്‍സരിക്കാന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സൂചന. വയനാട്ടിൽ കെ.സുരേന്ദ്രനുവേണ്ടി ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തും. അതോടൊപ്പം രാഹുൽ ഗാന്ധി വയനാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണെന്ന് കെ സുരേന്ദ്രന് പരിഹസിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി എന്ത് ചെയ്തുവെന്നും, രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണ്, രാഹുലിനേക്കാൾ വയനാട്ടിലെത്തിയത് ആനയാണ്. വന്യമൃഗ ഭീഷണിക്കെതിരെ രാഹുല്‍ എന്ത് പറഞ്ഞു,എന്ത് ചെയ്തു, എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്നും സുരേന്ദ്രന് ചോദിച്ചു.
രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണെന്ന് കെ സുരേന്ദ്രൻ
