കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയിൽ പ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് റാലിയിൽ പങ്കെടുക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. അവർ അയോധ്യ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് അവഗണിക്കുന്നത് ഹിന്ദുക്കളോടുള്ള അവഗണനയാണ്. കോൺഗ്രസ് ഇന്ന് പൂർണമായും മതമൗലികവാദികൾക്ക് മുൻപിൽ കീഴടങ്ങി കഴിഞ്ഞു. ശ്രീരാമ ജന്മഭൂമിയെ കോൺഗ്രസ് തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അയോധ്യ പ്രതിഷ്ഠ ചടങ്ങ് തിരസ്കരിച്ചത് ഹിന്ദുക്കളോടുള്ള അവഗണനയാണെന്ന് കെ സുരേന്ദ്രൻ
