കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ, കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവർക്കർമാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്നും ഇപ്പോഴും വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫ് എംപിമാർ സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ പോയാണ് സമരം ചെയ്യേണ്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ
