കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണം. നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയർപോർട്ടിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടത് എന്നതടക്കം കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷിക്കും. രന്യ നടത്തിയ നിയമ വിരുദ്ധ ഇടപാടുകളിൽ തനിക്ക് ഒരു ബന്ധവുമില്ലെന്ന് രാമചന്ദ്ര റാവു നേരത്തെ പറഞ്ഞിരുന്നു എങ്കിലും പ്രോട്ടോക്കോൾ ലംഘനമുണ്ടായോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുക.കേസിൽ ബെംഗളുരുവിൽ റസ്റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തരുൺ രാജു എന്നയാളും അറസ്റ്റിലായി. എന്നാൽ തരുണുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിആർഐ പുറത്തുവിട്ടിട്ടില്ല.
നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ കർണാടക ഡിജിപിക്കെതിരെ ആഭ്യന്തര അന്വേഷണം
