ആരോഗ്യ മന്ത്രി വീണ ജോർജ് അഴിമതി നടത്തുന്നുണ്ടെന്നും വൈകാതെ തന്നെ ഈ അഴിമതിയും പുറത്തുവരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മരുന്നുകൾക്കായി ഇക്കഴിഞ്ഞ 10 വർഷം കേന്ദ്രം തന്ന പണത്തിന്റെ കണക്ക് ആരോഗ്യമന്ത്രി വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതോടൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കള്ളന് കഞ്ഞി വച്ചവനാണെന്നും, മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസ് ഒതുക്കാൻ സതീശൻ ശ്രമിച്ചുവെന്നും, മാസപ്പടിയിൽ ഇടത് വലത് നേതാക്കൾക്ക് എതിരെ നടപടി വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി
വീണ ജോർജിനെതിരെ അഴിമതി ആരോപണമുന്നയിച്ച് കെ സുരേന്ദ്രൻ
