ചില പ്രാദേശിക നേതാക്കൾ ഷൈൻ ചെയ്യാനായി അത്തരം പരിപാടികൾക്ക് പോകുന്നുവെന്നും അങ്ങനെ ആളുകൾ പോയാൽ പാർട്ടി നശിക്കില്ലെന്നും കെ മുരളീധരൻ. പിണറായിയുടെ ചായ കുടിക്കുന്നവരെ കോൺഗ്രസിന് വേണ്ടെന്നും, മുഖ്യമന്ത്രിയ്ക്ക് അധികാരം മത്തുപിടിച്ചു എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നവ കേരള സദസ്സിൽ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കെടുത്തു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തു.
ചില പ്രാദേശിക നേതാക്കൾ ഷൈൻ ചെയ്യാനായാണ് അത്തരം പരിപാടികൾക്ക് പോകുന്നതെന്ന് കെ മുരളീധരൻ
