കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനാര്‍ത്ഥി എസ്എഫ്ഐയിലെ അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഇനി റീകൗണ്ടിങ് സുതാര്യമായി നടന്നാൽ കെഎസ്യു തന്നെ ജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ പറഞ്ഞു. റി കൗണ്ടിങ് തിരിമറി കോടതി തിരച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു വിധിയെന്നും രണ്ടാമത് നടത്തിയ റീ കൗണ്ടിങ് ഒട്ടും സുതാര്യമായിരുന്നില്ല , ആ സമയത്ത് കാമ്പസിലുണ്ടായ കാര്യങ്ങളൊക്കെ കേരളത്തിലെ എല്ലാവര്ക്കും അറിയുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റീകൗണ്ടിങ് സുതാര്യമായി നടന്നാൽ ഇനി കെഎസ് യു ജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ
