പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ കെ.മുരളീധരന്‍ എംപി. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പ്രവൃത്തി തരം താഴ്ന്നതും, ചീപ്പ് പ്രവൃത്തിയാണെന്നും,തന്നെ ആരും ഉപദേശിക്കാൻ വരണ്ട. ഏപ്രില്‍ 26 കഴിയട്ടെ അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും മുരളീധരൻ പറഞ്ഞു. അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റിയെന്നും, തന്‍റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല. ഈ വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ കെ.മുരളീധരന്‍
