യുഡിഎഫിന്റെ പരാജയത്തേക്കാൾ ബിജെപിയുടെ ജയമാണ് തൃശൂരിൽ സംഭവിച്ച പ്രശ്നമെന്ന് കെ മുരളീധരൻ. തൃശ്ശൂർ തോൽവിയിൽ നടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും ബിജെപിയിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ ടി.എൻ.പ്രതാപൻ അവിടെ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകൾ മനസ്സിലാകാതെ മത്സരിക്കാനിറങ്ങിയതാണ് താൻ ചെയ്ത തെറ്റെന്നും തന്നെ ചതിച്ചതാണോയെന്ന് എല്ലാവർക്കും അറിയാമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂർ തോൽവിയിൽ നടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് കെ മുരളീധരൻ
