കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു. മധ്യകേരളത്തിലും മലബാറിലും സമരത്തെ തുടർന്ന് ഏതാനും സർവീസുകൾ മുടങ്ങി. ഡയസ്നോൺ പ്രഖ്യാപിച്ചും താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെത്തിച്ചും മാനേജ്മെന്റ് സമരത്തെ നേരിട്ടതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യമായി മുടങ്ങിയില്ല.ശമ്പളം അഞ്ചാം തീയതിയ്ക്കുള്ളിൽ നൽകുക, 31 ശതമാനം ഡിഎ ഉടൻ അനുവദിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ അർദ്ധരാത്രി 12 മണിമുതൽ സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല യൂണിയനുകൾ സമരം തുടങ്ങിയത്.
കെഎസ്ആർടിസിയിൽ സമരം തുടരുന്നു
