പശ്ചിമേഷ്യൻ പ്രതിസന്ധിയും ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിചർച്ച ചെയ്തതെന്ന് ജോർദാന്റെ പ്രസ്താവന. എന്നാൽ ചർച്ചയിൽ ഭീകരവാദം ശക്തമായി ഉന്നയിച്ചെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിൽ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ കൂടുതൽ നേതാക്കളുമായി മോദി സംസാരിക്കും. ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്ന പശ്ചാലത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചത്.
നരേന്ദ്ര മോദിയുമായി ഭീകരവാദം ചർച്ചയായെന്ന് പരാമർശിക്കാതെ ജോർദാൻ
