ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്ന മണിരത്നം – കമല്‍ ഹാസന് ചിത്രം ‘തഗ് ലൈഫി’ന്റെ പുതിയ അപ്ഡേറ്റ് മലയാളികള്‍ക്ക് സന്തോഷം നല്കുന്ന ഒന്നാണ്. മലയാളത്തില്‍ നിന്ന് പ്രിയതാരം ദുല്‍ഖര്‍ സല്മാന് നേരത്തെ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ സ്ഥിതീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയതാരവും ഈ പ്രോജക്റ്റിന്റെ ഭാഗമാണെന്നു ഒഫീഷ്യല്‍ അപ്ഡേറ്റ് വന്നിരിക്കുകയാണ്. തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണല്‍ അവാര്‍ഡും, സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം ജോജു ജോര്‍ജും തഗ് ലൈഫിലെ ഒരു പ്രധാന റോളില്‍ എത്തുന്നു. മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന് കമല്ഹാസന് മണിരത്നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന ചിത്രത്തില്‍ കമല്‍ഹാസനോടൊപ്പം ദുല്‍ഖര്‍ സല്മാന്, ജോജു ജോര്‍ജ്, ജയം രവി, ഗൗതം കാര്‍ത്തിക് ,തൃഷ തുടങ്ങി വമ്പന്‍ താരനിര തഗ് ലൈഫിന്റെ മാറ്റ് കൂട്ടുന്നു. തഗ് ലൈഫില്‍ കമല്‍ ഹാസനും മണിരത്നവും ഇസൈപുയല്‍ എ.ആര്.റഹ്മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നു.
‘തഗ് ലൈഫി’ല്‍ ജോജു ജോര്‍ജും പ്രധാന റോളില്‍
