തന്നെ ക്ഷണിച്ചത് മല്ലികാർജുൻ ഖർഗെ മുതൽ ഡി കെ ശിവകുമാർ വരെയുള്ള നേതാക്കൾ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്നും മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ. ഷെട്ടർ കോൺഗ്രസിന് മുന്നിൽ ഒരു ഡിമാൻഡുകളും മുന്നോട്ട് വച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസ് ഒന്നും ഷെട്ടറിന് ഓഫർ ചെയ്തിട്ടുമില്ല. കോൺഗ്രസിൽ ചേരാൻ ഷെട്ടർ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാർ പറഞ്ഞു.
രണ്ടാമതൊന്ന് ആലോചിക്കാതെ താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജഗദീഷ് ഷെട്ടർ
