തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നും കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍നിന്നും പണം അപഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന് നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്. ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി. വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ പണവും തട്ടിയെടുത്തത്. ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ സസ്പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽ പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി
