ഭാരത് ജോഡോ ന്യായ് യാത്രയിൽ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്താൻ തീരുമാനം. കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും വിഷയം ഉൾപ്പെടുത്തും. തിരഞ്ഞെടുക്കപ്പെട്ടിട്ടും അഗ്നിപഥ് വന്നതിനെ തുടർന്ന് സേനയുടെ ഭാഗമാകാൻ കഴിയാതിരുന്നവരെ ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിനിരത്തും. റിക്രൂട്ട്മെന്റ് ഫീസിന്റെ പേരിൽ പിരിച്ചെടുത്ത 100 കോടി എവിടെയെന്നും ചോദ്യം ഉണ്ടാകും. ബിഹാറിലേക്ക് യാത്ര എത്തുമ്പോൾ ഇവരിൽ നല്ലൊരു ഭാഗം അണിനിരന്നേക്കും.
ഭാരത് ജോഡോ ന്യായ് യാത്രയിൽ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്താൻ തീരുമാനം
