ഗെയിമിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വരുമാനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ഐപിഎല്‍ ഈ സീസണിലെ ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം ചരിത്രത്തില്‍ ആദ്യമായി 1,000 കോടി പിന്നിട്ടു. ഓണ്‍ലൈന്‍ ഫാന്റസി കമ്പനികള്‍ പിന്മാറിയ സ്ഥാനത്തേക്ക് ഫിന്‍ടെക്, റിന്യൂവബിള്‍ എനര്‍ജി, ടെക്നോളജി കമ്പനികള്‍ എത്തിയതാണ് വരുമാനം വര്‍ധിപ്പിച്ചത്. സഞ്ജു സാംസണ്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ എത്തിഹാദ് എയര്‍വെയ്സ് ആണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന സ്പോണ്‍സര്‍ നത്തിംഗ് മൊബൈല്‍ ആണ്. വിഡ ഇവി, ഹീറോ മോട്ടോര്‍കോര്‍പ്, ഡിപി വേള്‍ഡ്, പ്യൂമ, ഖത്തര്‍ എയര്‍വെയ്സ്, ഐഡിഎഫ്സി ബാങ്ക്, അശോക് ലെയ്ലാന്‍ഡ്, ഗള്‍ഫ് ഓയില്‍ തുടങ്ങി കോര്‍പറേറ്റ് ലോകത്തെ വമ്പന്‍ കമ്പനികളെല്ലാം സ്പോണ്‍സര്‍ഷിപ്പുമായി കളത്തിലുണ്ട്. സ്റ്റാര്‍സ്പോര്‍ട്സ്, ജിയോഹോട്ട്സ്റ്റാര്‍ അടുത്ത അഞ്ചുവര്‍ഷത്തെ മീഡിയ റൈറ്റ്സ് സ്വന്തമാക്കിയത് 48,000 കോടി രൂപയ്ക്കാണ്. ടിക്കറ്റ് വില്പനയിലൂടെ മാത്രം 5-40 കോടി രൂപ വരെ ലഭിക്കുന്നു.
