ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫെയ്സ് ലോക്ക് പൂര്‍ണമായും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്സ് സ്‌കാനിങ് സംവിധാനം ഒരു സാധാരണ 2ഡി ചിത്രം ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്നു എന്നാണ് കണ്ടെത്തല്‍. സാംസങിന്റെ കഴിഞ്ഞ വര്‍ഷത്തെ ഗാലക്സി എസ് 25 സീരീസിലെ മുഴുവന്‍ ഫോണുകളും ഈ പരിശോധനയില്‍ പരാജയപ്പെട്ടു. മോട്ടറോള റേസര്‍ 50 അള്‍ട്രാ, മോട്ടോ ജി 75 5ജി, എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷന്‍, മോട്ടോ ജി56 5ജി, ജി86, എഡ്ജ് 40 നിയോ, മോട്ടോ ജി35, മോട്ടോ ജി55, എഡ്ജ് 50 അള്‍ട്രാ, എഡ്ജ് 50 പ്രോ, മോട്ടോ ജി73 എന്നിവയും സുരക്ഷിതമല്ല. ഓപ്പോ ഫൈന്‍ഡ് എക്സ് 9 പ്രോ, ഫൈന്‍ഡ് എക്സ്9, റെനോ 13 എഫ്, റെനോ 13 പ്രോ, റെനോ 11 എഫ് 5ജി. വണ്‍പ്ലസ് 13 ആര്‍, 13, നോര്‍ഡ് 5, നോര്‍ഡ് സിഇ5, 15, നോര്‍ഡ് 3 5ജി. നതിങ് ഫോണ്‍ (2എ) പ്ലസ്, ഫോണ്‍ (3എ), ഫോണ്‍ (3എ) പ്രോ, ഫോണ്‍ (3), ഫോണ്‍ (2എ). ഫെയര്‍ഫോണ്‍ ഫെയര്‍ഫോണ്‍ 6. ഹോണര്‍ മാജിക്6 ലൈറ്റ് 5ജി എന്നിവയാണ് പട്ടികയിലുള്ള പ്രധാന ഹാന്‍ഡ് സെറ്റുകള്‍. അതേസമയം, ആപ്പിള്‍ ഐഫോണുകള്‍, ഗൂഗിളിന്റെ പുതിയ പിക്സല്‍ മോഡലുകളായ പിക്സല്‍ 8, 9, 10, സാംസങ് ഗാലക്സി എസ്26 സീരീസ് എന്നീ ഫോണുകള്‍ സുരക്ഷാപരിശോധനയില്‍ വിജയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെയ്സ് ലോക്ക് പൂര്‍ണമായും സുരക്ഷിതമല്ല!
