അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ എല്ലാ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ജനുവരി 22 ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അയോധ്യയിൽ എത്തുമെന്നാണ് സൂചന. അതോടൊപ്പം ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അർജുൻ ഇളയരാജ എന്നയാൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. അവധിയുടെ കാര്യത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്നും, ഹർജിക്കാരന് വേണമെങ്കിൽ സർക്കാരിനെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് എല്ലാ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്
