സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൻമേൽ മാത്യു കുഴല്നാടന് തൊടുപുഴ വിജിലൻസ് ഓഫീസിലെത്തി ഇന്ന് മൊഴി നല്‍കിയിരുന്നു. ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഭൂമിയില്‍ 50 സെന്റ് ആധാരത്തിലുള്ളതിനെക്കാൾ അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് ഇത് തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. മാത്യു കുഴല്‍നാടന്റെ മൊഴിയെടുത്ത ശേഷമായിരുന്നു വിജിലൻസ് കണ്ടെത്തല്‍. അതോടൊപ്പം അധികഭൂമി കണ്ടെത്തിയാല്‍ തിരികെ നല്‍കുമെന്ന് കുഴല്നാടന് വ്യക്തമാക്കി. രജിസ്ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്‍സിന് തെളിയിക്കാനായില്ല. പരാതിയില്‍ വിജിലന്‍സ് ഇനി അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ കൂടി മൊഴിയെടുക്കും.
അധികഭൂമി കണ്ടെത്തിയാല്‍ തിരികെ നല്‍കുമെന്ന് മാത്യു കുഴല്നാടന്
