ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ജാവലിന്‍ ഫൈനില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജെനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തന്റെ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം താണ്ടി നീരജ് സ്വര്‍ണമണിഞ്ഞത്. തന്റെ നാലാം ത്രോയില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാറിനാണ് വെള്ളി. 82.68 മീറ്റര്‍ ദൂരം താണ്ടിയ ജപ്പാന്റെ ജെന്‍കി ഡീനിനാണ് വെങ്കലം.
ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം
