കരടികളെ നിരീക്ഷിക്കാന്‍ ദേശീയോദ്യാനത്തില്‍ സ്ഥാപിച്ച സിസിടിവി കാമറയ്ക്കു മുന്നില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുന്ന ഒരു സഞ്ചാരി. എന്നെ രക്ഷിക്കൂവെന്ന സഹായമഭ്യര്‍ത്ഥന കണ്ടതിനു പിറകേ, വന്യജീവി സംരക്ഷണ ജീവനക്കാര്‍ എത്തി ആ സഞ്ചാരിയെ രക്ഷിക്കുകയുംചെയ്തു. അമേരിക്കയിലെ അലാസ്കയില്‍ 41 ലക്ഷം ഏക്കര്‍ വിസ്തീര്‍ണമുള്ള കാറ്റ്മൈ നാഷണല്‍ പാര്‍ക്കിലാണു സംഭവം. തവിട്ടുനിറത്തിലുള്ള കരടികള്‍ സാല്‍മണ്‍ മത്സ്യത്തെ കഴിക്കാനെത്തുന്നതു നിരീക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന കാമറകളില്‍ ഒന്നിനു മുന്നിലൂടെ കടന്നുപോയ സഞ്ചാരി അതു കാമറയാണെന്നു തിരിച്ചറിഞ്ഞ് രണ്ടു സെക്കന്‍ഡിനകം തിരികേ കാമറയ്ക്കു മുന്നിലെത്തിയാണ് സഹായം അപേക്ഷിക്കുന്നത്. ഏറ്റവും അക്രമണകാരികളായ കരടികളുള്ള വനത്തില്‍ അവശനായ അയാളുടെ അപേക്ഷ കേട്ട് ജീവനക്കാര്‍ സ്ഥലത്തേക്കു കുതിച്ചെത്തി രക്ഷിക്കുകയായിരുന്നു.
കരടിക്കാട്ടില് കാത്തതു കാമറ
