നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ ഇന്ത്യ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും വിഷയം ഉന്നയിക്കുക. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നീറ്റ് വിഷയം ശക്തമായി ഉന്നയിക്കണമെന്ന് യോഗത്തിൽ പാർട്ടി പ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു . പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ട് നാളെ സഭയിൽ നോട്ടീസ് നൽകുകയും ചെയ്യും.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ ഇന്ത്യ സഖ്യം
