ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ജർമ്മനിക്ക് ഇന്ത്യയുടെ നിർദ്ദേശം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ജർമൻ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പ്രസ്താവനയിൽ കേന്ദ്രം അതൃപ്തി അറിയിക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ട്, അത് ലംഘിക്കരുതെന്നും അറസ്റ്റിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചു. ഈ പ്രസ്താവന കേന്ദ്രത്തിന് തൃപ്തികരമല്ലായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് എന്ന നിർദ്ദേശം നൽകിയത്.
ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ജർമ്മനിക്ക് ഇന്ത്യയുടെ നിർദ്ദേശം
