ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇലക്ടറൽ ബോണ്ട് അഴിമതിയിൽ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും. അദാനിയുടെ പങ്ക് നേരിട്ട് വ്യക്തമാകുന്നില്ലന്നേയുള്ളൂവെന്നും ഇലക്ട്രൽ ബോണ്ടിലൂടെ കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി പണം വാങ്ങിയെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മാത്രം ബിജെപി 1853 കോടി രൂപ പിടിച്ചെടുത്തു. ഇലക്ടറൽ ബോണ്ടിനെ അഴിമതിക്കുള്ള ഉപാധിയാക്കിയത് മോദിയാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം അവസാനിപ്പിക്കുമെന്ന് 2019 ലെ പ്രകടനപത്രികയിൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ജയറാം രമേശ്
