മണിപ്പുരിൽ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടും സംഘർഷം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് സർക്കാർ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.സെപ്റ്റംബർ 10 വൈകിട്ട് മൂന്ന് മണിമുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്ന് വരേയാണ് സേവനം നിര്‍ത്തിവെക്കുന്നതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
മണിപ്പുരിൽ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി
