പാനൂർ ബോംബ് സ്ഫോടനകേസിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമിക്കാൻ കാരണമെന്ന് പൊലീസ്. എതിർഭാഗത്തുള്ള ഗുണ്ടകളെ നേരിടാൻ വേണ്ടിയാണ് ബോംബ് ഉണ്ടാക്കിയത്. മുളിയാന്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷാണ്. ദേവാനന്ദിന്റെ സംഘവുമായി പലതവണ പിന്നീടവർ ഏറ്റുമുട്ടി. ഇപ്പോൾ പിടിയിൽ ആയിരിക്കുന്നവർക്ക് ബോംബ് നിർമാണത്തെക്കുറിച്ച് അറിയാം.അറസ്റ്റിലായ അമൽ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിച്ചു.കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പ്രതികൾ.
പാനൂർ ബോംബ് സ്ഫോടനകേസിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമിക്കാൻ കാരണമെന്ന് പൊലീസ്
