കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം. അതിജീവിതയുടെ മൊഴിയെടുത്ത ഡോ. പ്രീതി പ്രതികൾക്കനുകൂലമായി റിപ്പോർട്ടെഴുതിയെന്നായിരുന്നു അതിജീവിതയുടെ പരാതി. അതിജീവിത ഉത്തരമേഖല ഐജിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം. നാർക്കോട്ടിക് സെൽ എസിപി ജേക്കബ് ടി പി അന്വേഷിച്ച്, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. നാല് ദിവസം മുമ്പാണ് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചത്.
ഐസിയു പീഡനക്കേസില ഡോ. പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം
