ആലപ്പുഴ ജില്ലയിലാണ് തീവ്രമായ ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടുക്കിയും വയനാടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചവരെ മിക്കവാറും എല്ലാ ജില്ലകളിലും മഴകിട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആലപ്പുഴയില്‍ അതികഠിനമായ ചൂട് തുടരുകയാണ്. താപനില 38 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നു. ഇത് കണക്കിലെടുത്താണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട് ചൂട് 39 ഡിഗ്രി സെല്സ്യസിലേക്കും ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38, കൊല്ലം കോട്ടയം പത്തനംതിട്ട എറണാകുളം ജില്ലകളില്‍ 37, തിരുവനന്തപുരം മലപ്പുറം, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍സ്യസ് വരെയും പകല്‍താപനില ഉയരുമെന്നാണ് റിപ്പോർട്ട്.
വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്
