സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്ന് ടി സിദ്ധീഖ്. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില് രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള് ബാക്കി നില്ക്കുന്നു. പല കോണ്ഗ്രസ് സ്ഥാനാര്ഥികള്ക്കും മറ്റ് സംസ്ഥാനങ്ങളില് ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല് സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നും, അവര്ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന് ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു. കേരളത്തിലെ കോണ്ഗ്രസിനും രാഹുല് ഗാന്ധിക്കുമെതിരെ പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പില് സിപിഐഎമ്മിന്റെ അജണ്ട എന്ന് തിരഞ്ഞെടുപ്പിന് ശേഷം അവര് എന്ത് ചെയ്തു എന്ന് നോക്കിയാല് മതിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഘട്ടത്തില് വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്ശിച്ച് ടി സിദ്ധീഖ്
