പലസ്തീന് ജനതയെ പിന്തുണച്ച് സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ മെഹബൂബ മുഫ്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രീനഗറിൽ കൈയേറ്റം ചെയ്തെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. പലസ്തീൻ പൗരന്മാർക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള ആളുകൾ മുന്നോട്ടുവരുന്നുവെന്നും, അവർ ഫോസ്ഫറസ് ബോംബുകൾ കൊണ്ട് ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1500 കുട്ടികളെങ്കിലും അവിടെ കൊല്ലപ്പെട്ടുവെന്നും ഇല്‍തിജ പറഞ്ഞു.
പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ ജമ്മു കശ്മീര്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് ഇൽതിജ മുഫ്തി
