സ്ത്രീ പീഡന കേസിൽ അന്വേഷണം നടത്താതെ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകനായ കോഴിക്കോട് തിരുവമ്പാടി സ്വദേശി സെയ്ദലവിക്ക് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പരാതിക്കാരനു 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു. തുക തിരുവമ്പാടി എസ്ഐ ഇകെ രമ്യയിൽ നിന്നും ഈടാക്കാൻ ഡിജിപി ക്ക് നിർദേശം ലഭിച്ചു. സിവിൽ തർക്കമാണ് സ്ത്രീ പീഡന പരാതിക്ക് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസ് എടുത്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
പൊതുപ്രവര്‍ത്തകനെ പീഡനക്കേസിൽ പ്രതിയാക്കിയതുമായി ബന്ധപ്പെട്ട കേസിൽ നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
