കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ ആഡംബര കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ സിഐടിയു തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രതികരിച്ചു. ഇത്തരം വാഹനങ്ങൾ ഇറക്കാൻ തൊഴിൽ പരിചയമുളളവരെ യൂണിയനുകൾ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർമാരും രംഗത്തെത്തി. റേഞ്ച് റോവർ പോലൊരു വാഹനം ഇറക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ഇല്ലാതെ പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. വാഹനമിറക്കിയ ഡ്രൈവർ അൻഷാദിന്റെ ലൈസൻസ് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
കൊച്ചിയിലെ റേഞ്ച് റോവർ അപകടത്തിന് കാരണം മാനുഷിക പിഴവ്
