റഷ്യൻ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ രണ്ട് പേർ കൊല്ലപ്പെട്ടു പതിനാല് പേർക്ക് പരിക്കേറ്റു. ഉക്രെയ്നിലെ ഒഡെസയിൽ ഒരു റെസിഡൻഷ്യൽ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോൺ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് റീജിയണൽ ഗവർണർ വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചതോടെ റഷ്യ യുക്രൈനിയൻ നഗരങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
റഷ്യൻ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ രണ്ട് പേർ കൊല്ലപ്പെട്ടു
