Untitled design 2025 12 01T171211.613

സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട്  ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട മകൻ നൽകിയ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും മറ്റന്നാൾ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മെഡിക്കൽ കോളേജിൽ പൊലീസ് എത്തിച്ച സൂരജ് ലാമയെ എങ്ങനെയാണ് അവിടെ നിന്നും കാണാതായതെന്നും ഹൈക്കോടതി ചോദിച്ചു. തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം നടക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം കളമശേരിയിൽ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടെ മകന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുന്നതിനായി  സൂരജ് ലാമയുടെ മകനിൽ നിന്ന് സാമ്പിള്‍ ശേഖരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *