മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ നൽകിയ ഹർജി പരിഗണിച്ച കോടതി ഇഡി സമൻസിനെ എല്ലാവരും എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചു. പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടത്. അതിനോട് പ്രതികരിക്കുകയല്ലെ വേണ്ടതെന്നും, അന്വേഷണത്തിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നൽകിയിട്ടും ആറു തവണ സമൻസ് നൽകി ഇഡി. തുടർച്ചയായി വിളിപ്പിച്ച് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയാണെന്നും കിഫ്ബി സിഈഒ കോടതിയെ അറിയിച്ചു. അതോടൊപ്പം മസാലബോണ്ട് നിയമപരമാണെന്നും ഇഡി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.
മസാലബോണ്ട് കേസിൽ ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി
