കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന് ചെലവിനത്തിലേക്ക് 10 കോടി രൂപ അധിക ഫണ്ട് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടായേക്കാവുന്ന മുന്നേറ്റമാണ്. ഡിസംബർ 23 ന് ടൂറിസം വകുപ്പ് പണം ആവശ്യപ്പെടുകയും ജനുവരി 23 ന് പണം അനുവദിക്കുകയും ചെയ്തു. ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് നേരത്തെ 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് ഇപ്പോള്‍ 10 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.
കേരളീയം പരിപാടിക്ക് 10 കോടി രൂപ അധിക ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍
