റിപ്പബ്ളിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ ഇറങ്ങിയ മക്രോണിനെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സ്വീകരിച്ചു. രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും ഇമ്മാനുവേൽ മക്രോൺ സന്ദർശിക്കും, വൈകിട്ട് ആറിന് ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും പങ്കെടുക്കും. തുടർന്ന് ദില്ലിയിലേക്ക് തിരിക്കുന്ന മക്രോൺ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയാകും തുടർന്ന് രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും അദ്ദേഹം പങ്കെടുക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി
