സംസ്ഥാനത്ത് ഒരു ആശാ വർക്കർക്ക് പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നും അതിൽ 9500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് . ആശമാരുടെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തം ഇല്ലെന്നും ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂർണമായ സമീപനമാണ് സംസ്ഥാനത്തിൻ്റേത്, ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളതെന്നും കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഒരു ആശാ വർക്കർക്ക് പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി
