മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാൻ എത്തിയത് വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാർ. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവരാണ് ചടങ്ങിനെത്തിയ വിദേശ ഭരണാധികാരികൾ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിംഗാണ്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷാ, ഗഡ്കരി, ജയശങ്കർ, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങി ബി ജെ പിയിലെ പ്രമുഖരെല്ലാം കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാൻ എത്തിയത് വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാർ
