സംസ്ഥാനത്ത് മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ എന്നും എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഈമാസംതന്നെ മറ്റിടങ്ങളിലും നടപ്പാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് അനുമതി നല്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വമിഷനും ഹരിതകേരളം മിഷനും ഈ നിബന്ധന ബാധകമാകും. കേരളത്തില്‍നിന്നുള്ള മാലിന്യം കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളിയതിനാണ് ഹരിത ട്രിബ്യൂണല്‍ കേസെടുത്തത്.
മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
