കെ.എസ്.ഇ.ബി., കെ.എസ്.ആര്.ടി.സി, ജല അതോറിറ്റി എന്നീ സ്ഥാപനങ്ങളിലെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരേ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍. ഏകീകരണം പഠിക്കാന്‍ നിയോഗിച്ച സമിതി കെ.എസ്.ഇ.ബി.യിലെ എച്ച്.ആര്. വിഭാഗവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ച റദ്ദാക്കിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള പ്രക്ഷോഭത്തിലേക്കു കടക്കുമെന്ന് ബോര്‍ഡിലെ ഇടതുപക്ഷ സംഘടനകളുടെ പൊതുവേദിയായ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ഭാരവാഹികള്‍ ചെയര്മാന് ബിജു പ്രഭാകറിനെ അറിയിച്ചു.
സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരേ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍
