ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. മെയ് 18ന് ശേഷം വിശദമായി വാദം കേൾക്കും. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെ മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തിരുന്നു.
ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു
