2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ അവസരമൊരുക്കുമെന്ന്ഫ്രഞ്ച് പ്രസിന്റ് ഇമ്മാനുവൽ മാക്രോൺ. 75-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ ഇമ്മാനുവല്‍, ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനം എത്രയും വേഗം സാധ്യമാക്കാൻ ശ്രമിക്കും. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ അവസരമൊരുക്കുമെന്ന്ഫ്രഞ്ച് പ്രസിന്റ് ഇമ്മാനുവൽ മാക്രോൺ
